Sunday, January 9, 2011

"ഇവള് പുലിക്കുട്ടിയാ" ഭാവീലെ അറബി പോലീസ് ആകും ::))

"ഇവള് പുലിക്കുട്ടിയാ" ഭാവീലെ അറബി പോലീസ് ആകും ::))
സംഭവം എന്താന്ന് അല്ലെ ? ഇന്ന് അല്പം നേരത്തെ എഴുനേറ്റു ..ഈ ഇടെ അയി നേരത്തെ ഉണരാറുണ്ട് ..പകഷെ ചുമ്മാ അങ്ങനെ ടൈം ആകാന്‍ കണ്ണ് അടച്ചു കിടക്കും ...അതിനിടക്ക് മൊബയില്‍ അലാറം ഒരു 3 തവണ സ്നൂസും ..അതാണ് ദിനചര്യ ..പക്ഷെ ഇന്ന് എന്തോ അല്പം നേരത്തെ കുളിച്ചു ബാത്ത് റൂമിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ അടുത്ത ആള്‍ സ്വാഭാവികം ആയും ചാടി എണീറ്റ്‌ ബ്രഷും പേസ്റ്റും എടുത്തു ബാത്ത്രൂമിലേക്ക് ...പക്ഷെ ഇന്ന് എന്റെ കുളിതെട്റ്റിയതാണ് എന്ന് പുള്ളിക്കാരന് മനസിലായില്ല ..അത് കൊണ്ട് ക്രൃത്യമായീ "ആസ് യൂഷല്‍ മൂന്നു കുളിയും തെറ്റി"
(മൂന്ന് സഹമുറിയന്മാരുണ്ടേ ).... ഇനീം സമയം ഉണ്ട് ...പക്ഷെ അവിടെ ഇരിക്കാന്‍ തോന്നീല്ല.. നേരെ ബസ് സ്ടോപ്പിലേക്ക് വിട്ടു പിഡിച്ച് ..നേരത്തെ ആയതു കൊണ്ട് പതിവ് മുഖങ്ങള്‍ എല്ലാം മിസ്സഡ് ...കുറെ പുതിയവ കാണുകേം ചെയ്തു ..നേരെത്തെ ചെന്ന കൊണ്ട് എന്റെ ടൈമിനു മുന്‍പ് ബസ്സ്‌ സ്റൊപ്പിലെതുന്ന കുറെ അറബി പിള്ളേര്‍ നില്‍ക്കനുട് ..നമ്മളൊരു സൈഡ് ‌ ഒതുങ്ങി നിന്ന് ..എന്നതിനാ വെറുതെ ..
അല്പം കഴിഞ്ഞപ്പോള്‍ ഒരു ബഹളം ..ഞാന്‍ നോക്കുമ്പോള്‍ ഒരു അറബി പെങ്കൊച്ചു (12 വയസു കാണും ) അവളെക്കാള്‍ അല്പം ചെറിയ ഒരു പയ്യന്റെ (10 വയസു കാണും ) സാധാരണ അറബികള്‍ ..കുട്ടികളെ അടിക്കാറുള്ള പോലെ തലക്കിട്ടു പിന്നില് കൊട്ടുന്നു ..എന്തൊക്കെയോ വലിയ ശബ്ദത്തില്‍ പറയുന്നു ....ഞാന്‍ കരുതി അവളുടെ അനിയനെ ശകാരിക്കുവാണ് എന്ന് ..സംഭവം സീരിയസ് ആയി വരുന്നു ...കൊട്ടല്‍ കഴിഞ്ഞു അവള്‍ അല്പം അല്‍പ്പം ഊക്കോടെ ചെക്കനെ പിടിച്ചു ഒരു തള്ള് ..എന്നിട്ട് കുറെ ദേഷ്യപ്പെട്ടു വര്‍ത്താനോം..കാര്യം ചെക്കന്‍ എന്തോ കന്നം തിരിവ് കാണിച്ചിട്ടാണ് നമ്മുടെ "ജാന്‍സി റാണി ഫ്രം അബുദാബി അവനിട്ട് ഒന്ന് കൊട്ടിയത്" ..പക്ഷെ ഞാന്‍ കൊണ്ടേ പോകൂ എന്നാ വാശിയില്‍ ആയതു കാരണം ലവന്‍ പിന്നെ എന്തോ പിറുപിറുക്കുന്നു ..ഇത്തവണ നമ്മുടെ നായിക പാഞ്ഞു വന്നു അവന്റെ കോളറില്‍ തൂകി (മുയലിനെ പിടിക്കണ പോലെ ).."ഒറ്റ ഏറു" ..ചെക്കന്‍ പോയി ഒരു കാറിന്റെ സയിഡില്‍ ഇടിച്ചു താഴെ ..(പാവം കാറുകാരന്‍ ..അതിന്റെ സൈഡ് കവിള് അമുങ്ങിപ്പോയി ) ഇത്രേം ആയിട്ടും അവന്‍ പിന്നേം ഡയലോഗ് ...കാറിന്റെ സൈഡില്‍ നിന്നോണ്ട് .. അപ്പൊ നമ്മുടെ നായികാ അവനെ ഒന്ന് കൂടെ പൊക്കി ഇട്ടു ഓപ്പോസിറ്റ് സൈടിലേക്കു ..എന്നിട്ട് നേരെ ഹീരോയിന്‍ സ്ടയിലില്ല് ‍ബസ്സിലേക്ക് കേറാന്‍ ഒരുങ്ങുബോള്‍ ..വേറെ ഒരു ചെറുത്‌ കാലും പൊക്കി കൊണ്ട് കരാട്ടെ കാണിക്കുന്നു ...(മറ്റവന്റെ അനിയന്‍ ആയിരിക്കണം )..ഏതായാലും ഇത്തവണ ശരിക്കും ചിരിച്ചു പോയി ..എന്താന്നല്ലേ ..നമ്മുടെ നായിക ഒന്ന് തിരിഞ്ഞു എന്നിട്ട് ഈ കടുകിന്റെ മോന്ത അടക്കം പിടിച്ചു ഒരു തള്ള് ..അതോടെ അവന്റെ വെടീം തീര്‍ന്നു ...പിന്നേം കലിപ്പ് തീരാത്ത പെണ്ണ് ചെക്കെ൯റ്റെ അടുത്തേക്ക് കയ്യും ചൂണ്ടിക്കൊണ്ട് ചെന്ന്..അപ്പോള്‍ അവളുടെ സ്കൂള്‍ ബസ്സിന്റെ പട്ടാണി ഡ്രൈവര്‍ ഇറങ്ങി വന്നു സമാധാനിപ്പിച്ചു വിളിച്ചോണ്ട് പോയി ..വണ്ടിയില്‍ കയറ്റി ..ദേ ലപ്പോ ലവന്‍മാര് പിന്നേം അവള്‍ ഇരിക്കുന്ന ജനാലക്കു അരികില്‍ ചെന്ന് ഏതോ പറഞ്ഞതും അവള്‍ " പെണ്‍പിള്ളേരുടെ ഏറ്റവും ശക്തമായ ആയുധം അങ്ങട് പ്രയോഗിച്ചു" ..."ലത്" തന്നെ കാറി അവന്റെ മുഖതെക്ക് ഒരു "തുപ്പു" ..വണ്ടി വിട്ടത് കൊണ്ട് ആ സീന്‍ അങ്ങനെ തീര്‍ന്നു ..അറിയാതെ എന്റെ മനസ് പറഞ്ഞു ഇവള് പോലീസാവും നല്ല ഒന്നാം തരാം അറബി പെണ്‍പോലീസ് ::)

Thursday, October 21, 2010

ഡി സി മില്‍ല്സ് താമാശകള്‍

ഡി സി മില്‍ല്സ് എന്ന ആലപ്പുഴയില്‍ ഉള്ള കാര്‍പെറ്റ് നിര്‍മ്മാണ കമ്പനിയില്‍ ഞാന്‍ ജോലി ചെയ്യുമ്പോള്‍,രസകരങ്ങളായ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്..അക്കൂട്ടത്തില്‍ ഏറ്റവും രസകരമായ ഒന്ന് .. മേരിദാസ്‌ ഒരു ഐ ടി ഐ ഇലട്രിക്കല്‍ ട്രെയിനി ആയിട്ടാണ് കമ്പനിയില്‍ വന്നത് ... ആരംഭ കാലം ആയതിനാല്‍ പല മഷീന്കളും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു... പൊളിപ്രോപ്പലിന്‍ ഉപയോഗിച്ച് നൂല്‍ ഉണ്ടാക്കുന്ന ബി സീ എഫ് എന്ന് ചുരുക്കപ്പെരുള്ള മെഷീന്‍ എല്ലാവര്ക്കും ഒരു അത്ഭുതം ആയിരുന്നു ..മുന്ന് നിലകളുള്ള ഭീമാകാരനായ ആ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചുമതലയുള്ള ചില സീനിയര്‍ തൊഴിലാളികള്‍ ആണെങ്കിലോ പുപ്പുലികളും .. തുടക്കത്തില്‍ നൂലിനെക്കള്‍ കൂടുതല്‍ വേസ്റ്റ് ഉണ്ടാക്കിയിരുന്ന കൊണ്ട് പലരും അത് ഒരു പഞ്ഞി ഉണ്ടാക്കുന്ന മെഷീന്‍ ആണെന്ന് ആണ് കരുതിയത്‌.. നമ്മുടെ മേരിദാസ്‌ ആളു ഉത്സാഹി ആയിരുന്ന കൊണ്ട് കമ്പനിയില്‍ വന്നപ്പോള്‍ തൊട്ടു ഈ മെഷീന്‍ ഇങ്ങനെ അത്ഭുതത്തോടെ നോക്കി നില്‍ക്കും ....അതിനെ പറ്റി...എപ്പോളും സംശയങ്ങള്‍ ചോദിച്ചു കൊണ്ട് സീനിയര്‍ അണ്ണന്‍മാരുടെ പുറകെ നടക്കും ... തന്നെ കൂടെ ആ മെഷിനില്‍ നില്ക്കാന്‍ അനുവദിക്കണം എന്നുള്ള നിരന്തര ആവശൃവുമായി സീനിയര്‍ അണ്ണന്മാരെ എത്ര സോപ്പിട്ടിട്ടും അവര്‍ നമ്മുടെ കഥാനായകനെ മൈന്‍ഡ് ചെയ്തില്ല .. എന്ന് മാത്രമല്ല ..ഈ മെഷീന്‍ വളരെ അപകടം പിട്ച്ചതനെന്നും ..അതില്‍ ജോലി ചെയ്യുന്നവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്നും ഒക്കെ പറഞ്ഞു പേടിപ്പിക്കുകയും ചെയ്തു. നമ്മുടെ കഥാനായകന്‍ ഇതൊക്കെ തന്നെ പിന്തിരിപ്പിക്കാനുള്ള അണ്ണന്മാരുടെ അടവ് ആണെന്ന് കരുതി കൂടുതല്‍ ഉത്സാഹത്തോടെ ഞങ്ങളുടെ അടുത്ത്, തന്നെ കൂടി ആ മെഷീനില്‍ നില്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എത്തി .. അവടെ അത്യുത്സാഹം കണ്ടപ്പോള്‍ ഞങ്ങള്‍ നിരാശപ്പെടുത്തിയില്ല ..അവനെ കൂടി പിറ്റേ ദിവസം മുതല്‍ രാത്രി ഷിഫ്റ്റില്‍ ഇട്ടു .. പിറ്റേദിവസം രാത്രി, ഷിഫ്റ്റില്‍ ജോലിക്കെത്തിയ അവനെ സീനിയര്‍ അണ്ണന്മാര്‍ , ആ മെഷീന്‍ എങ്ങനെ ആണ് പ്രവത്തിക്കുന്നതെന്ന് വിശദമായി തന്നെ പറഞ്ഞു കൊടുത്തു ..പിന്നെ രഹസ്യമായി ഒരു താക്കീതും .ആ മെഷീന്‍ ചിലപ്പോള്‍ പൊട്ടി തെറിക്കുമെന്നും ... അങ്ങനെ പൊട്ടിത്തെറിക്കാന്‍ പോകുമ്പോള്‍ മുകളില്‍ കാണുന്ന ചുവന്ന അലാറം ഉച്ചത്തില്‍ മുഴങ്ങും എന്നും ..അപ്പോള്‍ തന്നെ ഓടി രക്ഷപെട്ടോളണം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു... പാവം നമ്മുടെ കഥ നായകന്‍ അറിഞ്ഞിരുന്നില്ല അത് ആ മെഷീനില്‍ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകള്‍ ഉണ്ടാവുമ്പോള്‍ ഓപ്പറേറ്റര്‍ മാരുടെ ശ്രദ്ധ കിട്ടാന്‍ ഉള്ള ഒരു സിഗ്നല്‍ മാത്രം ആണെന്ന്.. ഓപ്പറേറ്റര്‍മാര്‍ അവനെ പലതും പറഞ്ഞു പേടിപിച്ച് കൊണ്ട്ടെ ഇരുന്നു ..എന്നാലും ആ സാറുമാര്‍ നിന്നെ കൊലയ്ക്കുകൊടുക്കാന്‍ നിര്തിയതാണല്ലോ...എന്നോര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ സങ്കടം വരുന്നു ..എന്ന് പറഞ്ഞു സീനിയര്‍ അണ്ണന്‍മാര്‍ തകര്‍ത്തു ഭാവഭിനയം നടത്തി.. ഏതാണ്ട് രാത്രി രണ്ടു മണിക്ക് ആ അത്യാഹിതം സംഭവിച്ചു ....നമ്മുടെ സിഗ്നല്‍ ലൈറ്റ് ഉച്ചത്തില്‍ കൂവി ... പെട്ടെന്ന് കൂട്ടത്തില്‍ ആരോ സീനിയര്‍ വിരുതന്‍ വിളിച്ചു പറഞ്ഞു..മേരിദാസ്‌...ജീവന്‍ വേണേല്‍ ഓടിക്കോ .. അത് കേള്‍ക്കേണ്ട താമസം ..നമ്മുടെ കഥാനായകന്‍ ഒറ്റ ഓട്ടം....വാച്ച്മാന്‍ ഗേറ്റില്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ .. അയാളെ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു ഓടിയ അവന്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെ ആണ് .. ജോലീം വേണ്ടൊരു കോപ്പും വേണ്ടേ ...എനിക്ക് ജീവിച്ചാല്‍ മതിയേ....... എന്തായാലും അവന്‍ ഓടിയ വഴിയില്‍ പിന്നീടു പുല്ലു പോയിട്ട് ..പൂപ്പല് പോലും കിളുത്തിട്ടില്ല...

Sunday, October 10, 2010

നേതാജി (കഥ )...REAL STORY...

നേതാജി .... അവളെ ഞാന്‍ അങ്ങനെ ആണ് വിളിച്ചത്...... ഏഴോ ..എട്ടോ കുട്ടികള്‍.. കൂട്ടത്തില്‍ മുതിര്‍ന്നവള്‍ അവളാണു ..അപ്പൊ പിന്നെ പേര് ശരിക്ക് ചേരും.. ആലപ്പുഴ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ചേര്‍ത്തലക്ക് പോകുന്ന ബസില്‍ .. ഞങ്ങളാനു ആദ്യം സീറ്റ്‌ പിടിക്കുക. പുറകെ അവളും കുട്ടിപട്ടാളവും .....അവര്‍ കയറിയാല്‍ പിന്നെ അകെ രസം ആണ് .. അവരുടെ കളിയും ചിരിയും നോക്കിയിരുന്നാല്‍ ..സമയം പോകുന്നത് അറിയില്ല ... പിന്നെ ശ്രദ്ധ ഒന്ന് മാറുന്നത്..സെന്റ്‌ ജൊസഫ് കോളേജ് എത്തുമ്പോളാണ്... ചെറു പുഞ്ഞിരിയുമായി..തിക്കിയും തിരക്കിയും കയറുന്ന .പെണ്‍കൊടികള്‍ ..സമ്മാനിക്കുന ചിരികള്‍ക്കായി..ഞങ്ങള്‍ നോക്കിയിരിക്കും..അടുത്ത സ്റൊപുകളില്‍ ഇറങ്ങാനുള്ള കുട്ടികളെ അടുത്ത് ഇരുതുമ്പോള്‍ മനസ്സില്‍ ഒരു സുന്ദരി കുട്ടിയെ സ്വപ്നം കാണും..പലപ്പോളും അങ്ങനെ പിടിച്ചു വെച്ച സീറ്റില്‍ മറ്റു ആളുകള്‍ കയറി ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കടം ഊഹിക്കാമല്ലോ.... ചിലപ്പോള്‍ അക്കിടിയും പറ്റും...കാരണം..ഒരാള്‍ ഇരുന്നാല്‍ അവര്‍ സവാദനം ചോദിക്കും..ചേട്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ..ഓ...അതിനെതാ.. നമ്മല് സൈഡ് കൊടുക്കും..അപ്പോള്‍ പിന്നെ രണ്ടാള്‍ കൂടി ഇരിക്കും..പിന്നെ ശ്വാസം വിടാനോ..അനങ്ങനോ പറ്റില്ല.. നിനക്ക് അങ്ങനെ തന്നെ വേണമെടാ എന്ന് പറഞ്ഞു കൂടുകാര്‍..ചിരി അമ്ര്‍ത്തും... ആ നാണക്കേടില്‍ നിന്ന് രക്ഷ പെടുന്നത് ...നല്ല ഒന്നാംതരം പുളു പോട്ടിച്ചിട്ടാണ് ... ബസ്‌ സ്റ്റേഷന്‍ എത്തുമ്പോള്‍.. അവന്മാരോട് വെച്ച് കാച്ചും..എന്നാ മണമാ അളിയാ അവള്‍ക്കു..ദേഹത്ത് തൊട്ടാല്‍ പഞ്ഞിയില്‍ തൊടുന്ന പോലെ... അവന്മാര്‍ അമര്‍ത്തി മൂളും.. അപ്പോളാണ്..കൂടത്തില്‍ ഒരാള്‍ പറഞ്ഞത്..അതൊക്കെ പോട്ടെ..അവളുമാര് വീനിലെങ്കിലും .....ആ നേതാജി വീണ ലക്ഷണം ആണ്.. ഞാന്‍..ഞെട്ടി.....എന്ത്...പോടാ ഒന്ന്... അത് ഒരു കൊച്ചു കുട്ടിയല്ലേ.. പിന്നെ കുട്ടി...അവള്‍ പത്താം ക്ലാസ്സില്‍ ആണ്...നിന്നെ തന്നെ പലപ്പോളും നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..ബസ്‌ ഇറങ്ങിയാല്‍ പലതവണ തിരിഞ്ഞു നോക്കും...മറ്റേ പെണ്പില്ലേരുടെ വായി നോക്കി ഇരിന്നാല്‍ പിന്നെ നീ എങ്ങനെ കാണാനാ..?? സത്യം..?? എന്തോ..എനിക്ക് അത്ര വിശ്വാസം തോന്നിയില്ല..എങ്കിലും..നാളെ ഒന്ന് തീര്‍ച്ച പെടുത്തണം..ഞാന്‍ ഉറച്ചു...
പിറ്റേന് ബസ്സില്‍ കുട്ടിപട്ടാളവും അവളും എത്തി..ഞാന്‍ അവളെ നോക്കി വിളിച്ചു നേതാജി.... ...
അവള്‍ വിളി കേട്ട്...എന്നെ നോക്കി...പിന്നെ വല്ലാത്ത ഒരു നാണത്തോടെ മറ്റുള്ളവരെയും.. പക്ഷെ എന്റെ കാമുകി സങ്ങല്‍പതിലേക്ക് അവള്‍ക്കു പ്രായം എത്തിയിട്ടില്ലാത്ത കൊണ്ടാവും ..ആ കൊച്ചു സുന്ദരിയെ ഒരു അയല്‍ വീടിലെ കുട്ടിയോടെന്ന പോലെ കാണാനേ എന്റെ മനസിനയുള്ള്.. പക്ഷെ ..അവളുടെ കണ്ണുകളിലെ തിളക്കം..പലപ്പോളും..എന്റെ മനസിനെ ഉലച്ചിരുന്നു എന്നതാണ് സത്യം .. ഒരു വര്ഷം അങ്ങനെ പോയി..നേതാജി,..10th കഴിഞ്ഞു വേറെ ഏതോ സ്കൂളില്‍ പ്ലസ്‌ ടോ വിനു ചേര്‍ന്നെന്നു കുട്ടിപട്ടാളം പറഞ്ഞു.. ഒന്ന് രണ്ടു ദിവസം അവളെ പറ്റി ഓര്‍ത്തതല്ലാതെ...എനിക്ക് വലിയ നഷ്ടം ഒന്നും തോന്നിയില്ല.. അപ്പോളേക്കും കൂടുതല്‍ മഹിളാ മണികളുമായി ....ഞങ്ങള്‍ അടുപ്പം സ്ഥാപിച്ചിരുന്നു.. അടുത്ത്..വരാന്‍ മടിച്ചിരുന്ന അവളുമാര്‍..മടിയില്‍ കയറി ഇരിക്കുന്ന അവസ്ഥ ആയി എന്ന് വേണം പറയാന്‍.. പക്ഷെ ഒരു സുഹൃത്ത്‌ എന്നതിനപ്പുറം..ഒരാളും എന്റെ മനസ്സില്‍ കയരികൂടിയില്ല ഇന്ന് വരെ..... എന്റെ പഠിത്തം കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരിച്ചു വരുമ്പോള്‍..ബസില്‍..തൊട്ടു അടുത്ത സീറ്റില്‍..ഒരു സുന്ദരി കുട്ടി എന്നെ നോക്കി ചിരിക്കുന്നു..
ആദ്യം മനസിലായില്ലെങ്കിലും..പിന്നെ ആളെ പിടികിട്ടി..നമ്മടെ നേതാജി ...ഞാന്‍ ശരിക്കും ഞെട്ടി..കാരണം..അവള്‍ അത്രക്ക് മാറിയിരിക്കുന്നു..സുന്ദരി ആയിരിക്കുന്നു..ഒത്തിരി വിശേഷങ്ങളൊക്കെ ചോദിച്ചു..ഒടുവില്‍..ഇറങ്ങുബോള്‍..അവളുടെ കണ്ണില്‍ ആ പഴയ തിളക്കം ഞാന്‍ വീണ്ടും കണ്ടു ..
അവള്‍ പോയിക്കഴിഞ്ഞപ്പോലാണ്..അഡ്രെസ്സ് എങ്കിലും ചോദിക്കാമായിരുന്നു എന്ന് തോന്നിയത്... ജീവിതം ഒരു ചോദ്യചിന്നമായി ....മുന്നില്‍ വന്നപ്പോള്‍..സ്വപ്നം കാണാന്‍ പോലും സമയം ഉണ്ടായിരുന്നില്ല...... ആറു വര്‍ഷങ്ങള്‍...പല ജോലികള്‍..പല സ്ഥാപനങ്ങള്‍..ഒടുവില്‍ ഗുരുവിന്റെ സഹായത്തില്‍ ...നാട്ടില്‍ തന്നെ ജോലി....പക്ഷെ .. അപ്പോളും..പ്രാരാബ്ദങ്ങള്‍..എന്നെ നോക്കി കൊഞ്ഞണം കുത്തി.. ഏതായാലും..നല്ലതിനോ ചീത്തക്കോ..എന്റെ ചേച്ചിയുടെ സഹായം കൊണ്ട് ഒരു ഗള്‍ഫ്‌ വിസ തരപ്പെടുത്തി.. കമ്പനിയില്‍ രാജി കത്ത് നല്‍കി.. കൂടെ ജോലി ചെയ്യുന്ന പയ്യന്റെ സഹോദരിയുടെ കല്യാണത്തിന്..ആണ്...ഞാന്‍ അവസാനമായി..പോയത്.. പോകുന്ന കൊണ്ടാവണം..പിള്ളേര്‍ക്കെല്ലാം എന്നോട് വല്ലാത്ത സ്നേഹം.. അത് കൊണ്ടാവും എന്നെ കല്യാണ വീട്ടില്‍ കൊട് പോകാന്‍ അവര്‍ ഉത്സാഹം കാട്ടി... ഒരാളുടെ ബൈക്കില്‍ മാരാരിക്കുളം മഹാദേവന്റെ നടയിലേക്കു പോകുമ്പോള്‍..അമ്പലത്ന്റെ പടിഞ്ഞാറെ നട വഴിയില്‍ കൂടി കുറച്ചു ആളുകള്‍ നടന്നു പോകുന്നു..ബൈക്ക് സാവദാനത്തില്‍ ..പോകുന്ന കൊണ്ടാവും ....കൂട്ടത്തില്‍ ഒരു സുന്ദരി..എന്നെ നോക്കി ചിരിച്ചു... ബൈക്ക് ഓടിചിരുന്നവന്‍ കളിയാക്കി..സാറെ ..ആ കൊച്ചു സാറിനെ തന്നെയാ നോക്കുന്നെ..... ആണോ..??ഞാന്‍ തിരിഞ്ഞു നോക്കി..അപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ അവിടെ നില്ക്കുന്നു.. എടാ വണ്ടി നിര്‍ത്ത്...ഞാന്‍..ആ കൊച്ചിനെ എവിടെയോ കണ്ടിട്ടുണ്ട്..ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി..അവള്‍ടെ അടുത്തേക്ക് ചെന്നു... ശരിക്കും ഒരു സുന്ദരി...ഞാന്‍ അതിശയിച്ചു...ഇത് അവളല്ലേ..? നേതാജി..?അവള്‍ടെ മറുപടി ..നിറഞ്ഞ ഒരു ചിരി ആയിരുന്നു...? എന്നെ ഓര്‍മ്മയുണ്ടോ ചേട്ടാ..?ഞാന്‍ വല്ലാണ്ട് ആയി..... പിന്നെ...ഇനിക്ക് ഓര്‍മയുണ്ട്..പക്ഷെ ആളു അകെ മാറി..അതുകൊണ്ട് പെട്ടെന്ന് കണ്ടപ്പോള്‍ മനസിലായില്ല..... ഒത്തിരി വിശേഷങ്ങള്‍ ചോദിക്കുബോളും.....അവളുടെ കണ്ണുകളിലെ തിളക്കം..എന്നെ വല്ലാതെ ഉലച്ചു...... കല്യാണം ഒന്നും ആയില്ലേ ചേട്ടാ..?ഞാന്‍ ചിരിച്ചു...ഹേ..അതിനു വല്ലവരേം കിട്ടണ്ടേ..അത് കൊണ്ട് ഗള്‍ഫില്‍ പോകാന്‍ പോകുന്നു... അവള്‍ പൊട്ടിച്ചിരിച്ചു.....അപ്പൊ ഇതുവരെ ആരേം കിട്ടിയില്ലേ..?ഞാന്‍ മറുപടി പറഞ്ഞില്ല..ചിരിച്ചു..? ഇനി പറഞ്ഞിട്ട് കാര്യം ഇല്ല വേറെ ആളു അവകാശം സ്ഥാപിച്ചു പോയി..അവള്‍ വീണ്ടും പൊട്ടി ചിരിച്ചു ..... ഇത്തവണ...എനിക്ക് ഒരു ഷോക്ക്‌ കിട്ടിയ പോലെ ആയി...... അത് മനസിലാക്കിയിട്ടെന്ന വണ്ണം അവള്‍ പറഞ്ഞു ....എന്റെ കല്യാണം ആണ് അടുത്ത മാസം....വരുമോ...? പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയ ഞാന്‍ ..പ്രതിവചിച്ചു...ഇല്ല കുട്ടി..ഞാന്‍...ഞാന്‍.. അടുത്ത ആഴ്ച പോകും...എന്റെ എല്ലാ വിധ ആശംസകളും...
അവള്‍ടെ കണ്ണ് നിറഞ്ഞുവോ.......? എന്നാല്‍..പിന്നെ..ഞാന്‍ ..പൊയ്ക്കോട്ടേ..പിന്നെ കാണാം.... നടക്കുമ്പോള്‍..അല്‍പ ദൂരം ചെന്ന് ഞാന്‍ തിരിഞ്ഞു നോക്കി....അത് പോലെ തന്നെ അവളും... കൈവീശി യാത്ര പറഞ്ഞു അകലും..പോഴും.....അവളെ മുഖത്ത്‌...തിളക്കമുള്ള ആ ചിരി മാഞ്ഞിരുന്നില്ല ..... അറിയാതെ മനസു മന്ദ്രിച്ചപോലെ.....കുട്ടി...നിന്നെ ഞാന്‍ അറിഞ്ഞില്ലലോ......

ഒരു വിവാഹ നിശ്ചയത്തിന്റെ ദുരന്ത പര്യവസാനം .....(REAL STORY)

കേരള മാട്രിമോണി...നോക്കിയാല്‍ മതി.. പെണ്ണുകാണല്‍ അല്ല കല്യാണം വരെ ഇന്‍റര്‍നെറ്റില്‍ കൂടി നടത്താം.. കാള പെറ്റെന്നു കേട്ടപ്പോലെ നല്ല കയര്‍ ഒരെണ്ണം വാങ്ങി ...80 ഡോളര്‍ ഗോവിന്ദ ..സാരമില്ല...സമാധാനിച്ചു ... ഐശ്വര്യ റായിയെ സ്വപ്നം കണ്ടു ..നോക്കി തുടങ്ങി.. അവസാനം കാവ്യാ മാധവന്‍ ആയാലും സാരമില്ല എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ്.. അങ്ങ് കോഴിക്കോട് നിന്ന് ഒരു..ഒരു..ചെല്ലക്കിളിയുടെ ...അമ്മ വിളിച്ചത്...കുട്ടിക്ക് ഇഷ്ടയത്രേ ...എന്തൂട്ട്..??എന്റെ പ്രൊഫൈല്‍... പി എസ് എല്‍ വി രോക്കെട്ടിന്...തീ കൊടുക്കാന്‍ പോണ പോലെ അല്ലാരുന്നോ..പിന്നെ ..ഫോണ്‍ ..വിളിയും...ആലോചനയും...ഒക്കെ ഒടുവില്‍ അവളുടെ സകല നിബന്ടനകളും അംഗീകരിച്ചു ഒന്ന്..കല്യാണം ഉറപ്പിച്ചാ മതിയേ എന്ന് ..പറഞ്ഞപ്പോ..ഇത്രേം വലിയ ഒരു പണി ഞാന്‍ പ്രതീഷിച്ചില്ല.. ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും ഒരു ലക്ഷം രൂപ ലോണ്‍ എടുക്കുമ്പോള്‍..വീണ്ടും ഐശ്വര്യറായിയെ ..സ്വപ്നം കണ്ടു..പോകുന്നതിനു മുന്‍പ് വിളിച്ചു.. ഞാന്‍ നാളെ എത്തും..ഓണം കഴിഞ്ഞു..കാണാന്‍ വരാം...ആക്രാന്തം കൊടാണോ എന്നറിയില്ല ..ഓണം വന്നതും..പോയതും..അറിഞ്ഞില്ല.. പ്രതീക്ഷയോടെ വീണ്ടും ..വിളിച്ചു...ഞാന്‍ 25 നു അങ്ങോട്ട്‌ വരാം.... മറുപടി...വീട്ടില്‍ ആണുങ്ങള്‍ ആരും ഇല്ലാത്തതിനാല്‍..രണ്ടു ദിവസം കഴിഞ്ഞു 27 നു ..വരാന്‍..ആയിരുന്നു...ഓ ..അതിനെട്ത..അങ്ങനെ ആയിക്കോട്ടെ.. 26 നു അങ്ങോട്ട്‌ പോകാന്‍ തയ്യാറായി..നില്‍ക്കുമ്പോള്‍..ഒരു..കാള്‍ ..നമ്മുടെ സ്വപ്ന സുന്ദരിയുടെ അഭിവന്ദ്യ പിതാവാണ്..വീണ്ടും..ദിവാസ്വപ്നം.. നാളെ എത്തുന്ന കാര്യം..തിരക്കാനവും..മനസ്സില്‍ വീണ്ടു ലഡ്ഡു പൊട്ടാന്‍....സമ്മതിച്ചില്ല..കാര്യം..വേറൊന്നും ഇല്ല..മോന്‍ നാളെ വരണ്ട..ഞാന്‍ രണ്ടു ദിവസം ഇവിടെ ഉണ്ടാവില്ല....രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ വിളിക്കാം ....ഫോണ്‍ ...കട്... ഞാന്‍ ഒരു ഭൂലോക മണ്ടന്‍ അല്ലാത്ത കൊണ്ടാവും..ഇത്തവണ സംഗതി..കത്തി.. മനസില്‍ ..ലഡ്ഡു പോട്ട്യില്ലേങ്കിലും...കഞ്ഞി കുടിചോണ്ടിരുന്നപ്പോള്‍ അച്ചാറില്‍ ഒരു ഉഗ്രന്‍ കാന്താരി മുളക് പൊട്ടി..കണ്ണ്..നിറഞ്ഞു..കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍..വച്ച്..ചോദിച്ചു..അല്ല എല്ലാം ഉറപ്പിചെന്നു പറഞ്ഞിട്ട്.. അപ്പോളാണ്..എനിക്ക് ഒരു ഉറപ്പിനു വേണ്ടി..പിന്നെയും..ഒന്ന് വിളിച്ചു നോക്കിയത്..അത്രയും ദിവസം മോനെ എന്ന്..വിളിച്ച അവള്‍ടെ അമ്മക്ക്..സംസാരിക്കാന്‍ തീരെ ബുദ്ധിമുട്ട് ഉള്ളത് പോലെ....ഏതായാലും രണ്ടും കല്പിച്ചു ചോദിച്ചു..എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? അഥവ..നിങ്ങള്‍ക്ക് ഈ കല്യാണം വേണ്ടാന്ന് ഉണ്ടെങ്കില്‍ തുറന്നു പറഞ്ഞോളു.....കാരണം ഒന്നും എനിക്കറിയണം എന്നില്ല.. പതിഞ്ഞ സ്വരത്തില്‍..മറുപടി കിട്ടി ....എന്നാ...പിന്നെ മോന്‍ വേറെ നോക്കിക്കൊളന്‍... റിട്ടെന്‍ ടിക്കറ്റ്‌ നേരെത്തെ ബുക്ക്‌ ചെയ്തില്ലരുന്നെല്‍...അന്ന് തന്നെ ഞാന്‍ തിരിച്ചു പറന്നെനെ....എന്ത്..ചെയ്യാന്‍..വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ.. അത് കൊണ്ട് മക്കളെ..അനുഭവം കൊണ്ട്..പറയുവാ...ഈ കല്യാണം എന്ന് പറയുന്നത്...ഒരു യോഗം ആണ്...അത് ..അതിന്റെ ..സമയത്ത് ..വന്നു കൊള്ളും..അല്ലാണ്ട് ..മനസ്സില്‍ ചുമ്മാ ..ലഡ്ഡു പൊട്ടിക്കരുത്‌...ഇല്ലെങ്കില്‍ ...ജീവിതത്തില്‍..എന്നും കാന്താരി..മുളക് പൊട്ടും....
സസ്നേഹം ......ഒരു...അ...വിവാഹിതന്‍..