"ഇവള് പുലിക്കുട്ടിയാ" ഭാവീലെ അറബി പോലീസ് ആകും ::))
സംഭവം എന്താന്ന് അല്ലെ ? ഇന്ന് അല്പം നേരത്തെ എഴുനേറ്റു ..ഈ ഇടെ അയി നേരത്തെ ഉണരാറുണ്ട് ..പകഷെ ചുമ്മാ അങ്ങനെ ടൈം ആകാന്‍ കണ്ണ് അടച്ചു കിടക്കും ...അതിനിടക്ക് മൊബയില്‍ അലാറം ഒരു 3 തവണ സ്നൂസും ..അതാണ് ദിനചര്യ ..പക്ഷെ ഇന്ന് എന്തോ അല്പം നേരത്തെ കുളിച്ചു ബാത്ത് റൂമിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ അടുത്ത ആള് സ്വാഭാവികം ആയും ചാടി എണീറ്റ് ബ്രഷും പേസ്റ്റും എടുത്തു ബാത്ത്രൂമിലേക്ക് ...പക്ഷെ ഇന്ന് എന്റെ കുളിതെട്റ്റിയതാണ് എന്ന് പുള്ളിക്കാരന് മനസിലായില്ല ..അത് കൊണ്ട് ക്രൃത്യമായീ "ആസ് യൂഷല്‍ മൂന്നു കുളിയും തെറ്റി"
(മൂന്ന് സഹമുറിയന്മാരുണ്ടേ ).... ഇനീം സമയം ഉണ്ട് ...പക്ഷെ അവിടെ ഇരിക്കാന്‍ തോന്നീല്ല.. നേരെ ബസ് സ്ടോപ്പിലേക്ക് വിട്ടു പിഡിച്ച് ..നേരത്തെ ആയതു കൊണ്ട് പതിവ് മുഖങ്ങള്‍ എല്ലാം മിസ്സഡ് ...കുറെ പുതിയവ കാണുകേം ചെയ്തു ..നേരെത്തെ ചെന്ന കൊണ്ട് എന്റെ ടൈമിനു മുന്‍പ് ബസ്സ് സ്റൊപ്പിലെതുന്ന കുറെ അറബി പിള്ളേര് നില്ക്കനുട് ..നമ്മളൊരു സൈഡ് ഒതുങ്ങി നിന്ന് ..എന്നതിനാ വെറുതെ ..
അല്പം കഴിഞ്ഞപ്പോള്‍ ഒരു ബഹളം ..ഞാന്‍ നോക്കുമ്പോള്‍ ഒരു അറബി പെങ്കൊച്ചു (12 വയസു കാണും ) അവളെക്കാള്‍ അല്പം ചെറിയ ഒരു പയ്യന്റെ (10 വയസു കാണും ) സാധാരണ അറബികള്‍ ..കുട്ടികളെ അടിക്കാറുള്ള പോലെ തലക്കിട്ടു പിന്നില്‍ കൊട്ടുന്നു ..എന്തൊക്കെയോ വലിയ ശബ്ദത്തില്‍ പറയുന്നു ....ഞാന്‍ കരുതി അവളുടെ അനിയനെ ശകാരിക്കുവാണ് എന്ന് ..സംഭവം സീരിയസ് ആയി വരുന്നു ...കൊട്ടല്‍ കഴിഞ്ഞു അവള് അല്പം അല്‍പ്പം ഊക്കോടെ ചെക്കനെ പിടിച്ചു ഒരു തള്ള് ..എന്നിട്ട് കുറെ ദേഷ്യപ്പെട്ടു വര്‍ത്താനോം..കാര്യം ചെക്കന് എന്തോ കന്നം തിരിവ് കാണിച്ചിട്ടാണ് നമ്മുടെ "ജാന്‍സി റാണി ഫ്രം അബുദാബി അവനിട്ട് ഒന്ന് കൊട്ടിയത്" ..പക്ഷെ ഞാന്‍ കൊണ്ടേ പോകൂ എന്നാ വാശിയില്‍ ആയതു കാരണം ലവന് പിന്നെ എന്തോ പിറുപിറുക്കുന്നു ..ഇത്തവണ നമ്മുടെ നായിക പാഞ്ഞു വന്നു അവന്റെ കോളറില്‍ തൂകി (മുയലിനെ പിടിക്കണ പോലെ ).."ഒറ്റ ഏറു" ..ചെക്കന് പോയി ഒരു കാറിന്റെ സയിഡില്‍ ഇടിച്ചു താഴെ ..(പാവം കാറുകാരന് ..അതിന്റെ സൈഡ് കവിള് അമുങ്ങിപ്പോയി ) ഇത്രേം ആയിട്ടും അവന് പിന്നേം ഡയലോഗ് ...കാറിന്റെ സൈഡില്‍ നിന്നോണ്ട് .. അപ്പൊ നമ്മുടെ നായികാ അവനെ ഒന്ന് കൂടെ പൊക്കി ഇട്ടു ഓപ്പോസിറ്റ് സൈടിലേക്കു ..എന്നിട്ട് നേരെ ഹീരോയിന്‍ സ്ടയിലില്ല് ബസ്സിലേക്ക് കേറാന്‍ ഒരുങ്ങുബോള്‍ ..വേറെ ഒരു ചെറുത് കാലും പൊക്കി കൊണ്ട് കരാട്ടെ കാണിക്കുന്നു ...(മറ്റവന്റെ അനിയന് ആയിരിക്കണം )..ഏതായാലും ഇത്തവണ ശരിക്കും ചിരിച്ചു പോയി ..എന്താന്നല്ലേ ..നമ്മുടെ നായിക ഒന്ന് തിരിഞ്ഞു എന്നിട്ട് ഈ കടുകിന്റെ മോന്ത അടക്കം പിടിച്ചു ഒരു തള്ള് ..അതോടെ അവന്റെ വെടീം തീര്‍ന്നു ...പിന്നേം കലിപ്പ് തീരാത്ത പെണ്ണ് ചെക്കെ൯റ്റെ അടുത്തേക്ക് കയ്യും ചൂണ്ടിക്കൊണ്ട് ചെന്ന്..അപ്പോള്‍ അവളുടെ സ്കൂള്‍ ബസ്സിന്റെ പട്ടാണി ഡ്രൈവര്‍ ഇറങ്ങി വന്നു സമാധാനിപ്പിച്ചു വിളിച്ചോണ്ട് പോയി ..വണ്ടിയില്‍ കയറ്റി ..ദേ ലപ്പോ ലവന്മാര് പിന്നേം അവള് ഇരിക്കുന്ന ജനാലക്കു അരികില്‍ ചെന്ന് ഏതോ പറഞ്ഞതും അവള് " പെണ്പിള്ളേരുടെ ഏറ്റവും ശക്തമായ ആയുധം അങ്ങട് പ്രയോഗിച്ചു" ..."ലത്" തന്നെ കാറി അവന്റെ മുഖതെക്ക് ഒരു "തുപ്പു" ..വണ്ടി വിട്ടത് കൊണ്ട് ആ സീന്‍ അങ്ങനെ തീര്‍ന്നു ..അറിയാതെ എന്റെ മനസ് പറഞ്ഞു ഇവള് പോലീസാവും നല്ല ഒന്നാം തരാം അറബി പെണ്പോലീസ് ::)
1 comment:
ha ha..
samsayikkanda eppa ayennu choyicha mathi!
adya vedi nte vaka
(((((((((((O))))))))))))
Post a Comment