Thursday, October 21, 2010

ഡി സി മില്‍ല്സ് താമാശകള്‍

ഡി സി മില്‍ല്സ് എന്ന ആലപ്പുഴയില്‍ ഉള്ള കാര്‍പെറ്റ് നിര്‍മ്മാണ കമ്പനിയില്‍ ഞാന്‍ ജോലി ചെയ്യുമ്പോള്‍,രസകരങ്ങളായ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്..അക്കൂട്ടത്തില്‍ ഏറ്റവും രസകരമായ ഒന്ന് .. മേരിദാസ്‌ ഒരു ഐ ടി ഐ ഇലട്രിക്കല്‍ ട്രെയിനി ആയിട്ടാണ് കമ്പനിയില്‍ വന്നത് ... ആരംഭ കാലം ആയതിനാല്‍ പല മഷീന്കളും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു... പൊളിപ്രോപ്പലിന്‍ ഉപയോഗിച്ച് നൂല്‍ ഉണ്ടാക്കുന്ന ബി സീ എഫ് എന്ന് ചുരുക്കപ്പെരുള്ള മെഷീന്‍ എല്ലാവര്ക്കും ഒരു അത്ഭുതം ആയിരുന്നു ..മുന്ന് നിലകളുള്ള ഭീമാകാരനായ ആ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചുമതലയുള്ള ചില സീനിയര്‍ തൊഴിലാളികള്‍ ആണെങ്കിലോ പുപ്പുലികളും .. തുടക്കത്തില്‍ നൂലിനെക്കള്‍ കൂടുതല്‍ വേസ്റ്റ് ഉണ്ടാക്കിയിരുന്ന കൊണ്ട് പലരും അത് ഒരു പഞ്ഞി ഉണ്ടാക്കുന്ന മെഷീന്‍ ആണെന്ന് ആണ് കരുതിയത്‌.. നമ്മുടെ മേരിദാസ്‌ ആളു ഉത്സാഹി ആയിരുന്ന കൊണ്ട് കമ്പനിയില്‍ വന്നപ്പോള്‍ തൊട്ടു ഈ മെഷീന്‍ ഇങ്ങനെ അത്ഭുതത്തോടെ നോക്കി നില്‍ക്കും ....അതിനെ പറ്റി...എപ്പോളും സംശയങ്ങള്‍ ചോദിച്ചു കൊണ്ട് സീനിയര്‍ അണ്ണന്‍മാരുടെ പുറകെ നടക്കും ... തന്നെ കൂടെ ആ മെഷിനില്‍ നില്ക്കാന്‍ അനുവദിക്കണം എന്നുള്ള നിരന്തര ആവശൃവുമായി സീനിയര്‍ അണ്ണന്മാരെ എത്ര സോപ്പിട്ടിട്ടും അവര്‍ നമ്മുടെ കഥാനായകനെ മൈന്‍ഡ് ചെയ്തില്ല .. എന്ന് മാത്രമല്ല ..ഈ മെഷീന്‍ വളരെ അപകടം പിട്ച്ചതനെന്നും ..അതില്‍ ജോലി ചെയ്യുന്നവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്നും ഒക്കെ പറഞ്ഞു പേടിപ്പിക്കുകയും ചെയ്തു. നമ്മുടെ കഥാനായകന്‍ ഇതൊക്കെ തന്നെ പിന്തിരിപ്പിക്കാനുള്ള അണ്ണന്മാരുടെ അടവ് ആണെന്ന് കരുതി കൂടുതല്‍ ഉത്സാഹത്തോടെ ഞങ്ങളുടെ അടുത്ത്, തന്നെ കൂടി ആ മെഷീനില്‍ നില്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എത്തി .. അവടെ അത്യുത്സാഹം കണ്ടപ്പോള്‍ ഞങ്ങള്‍ നിരാശപ്പെടുത്തിയില്ല ..അവനെ കൂടി പിറ്റേ ദിവസം മുതല്‍ രാത്രി ഷിഫ്റ്റില്‍ ഇട്ടു .. പിറ്റേദിവസം രാത്രി, ഷിഫ്റ്റില്‍ ജോലിക്കെത്തിയ അവനെ സീനിയര്‍ അണ്ണന്മാര്‍ , ആ മെഷീന്‍ എങ്ങനെ ആണ് പ്രവത്തിക്കുന്നതെന്ന് വിശദമായി തന്നെ പറഞ്ഞു കൊടുത്തു ..പിന്നെ രഹസ്യമായി ഒരു താക്കീതും .ആ മെഷീന്‍ ചിലപ്പോള്‍ പൊട്ടി തെറിക്കുമെന്നും ... അങ്ങനെ പൊട്ടിത്തെറിക്കാന്‍ പോകുമ്പോള്‍ മുകളില്‍ കാണുന്ന ചുവന്ന അലാറം ഉച്ചത്തില്‍ മുഴങ്ങും എന്നും ..അപ്പോള്‍ തന്നെ ഓടി രക്ഷപെട്ടോളണം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു... പാവം നമ്മുടെ കഥ നായകന്‍ അറിഞ്ഞിരുന്നില്ല അത് ആ മെഷീനില്‍ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകള്‍ ഉണ്ടാവുമ്പോള്‍ ഓപ്പറേറ്റര്‍ മാരുടെ ശ്രദ്ധ കിട്ടാന്‍ ഉള്ള ഒരു സിഗ്നല്‍ മാത്രം ആണെന്ന്.. ഓപ്പറേറ്റര്‍മാര്‍ അവനെ പലതും പറഞ്ഞു പേടിപിച്ച് കൊണ്ട്ടെ ഇരുന്നു ..എന്നാലും ആ സാറുമാര്‍ നിന്നെ കൊലയ്ക്കുകൊടുക്കാന്‍ നിര്തിയതാണല്ലോ...എന്നോര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ സങ്കടം വരുന്നു ..എന്ന് പറഞ്ഞു സീനിയര്‍ അണ്ണന്‍മാര്‍ തകര്‍ത്തു ഭാവഭിനയം നടത്തി.. ഏതാണ്ട് രാത്രി രണ്ടു മണിക്ക് ആ അത്യാഹിതം സംഭവിച്ചു ....നമ്മുടെ സിഗ്നല്‍ ലൈറ്റ് ഉച്ചത്തില്‍ കൂവി ... പെട്ടെന്ന് കൂട്ടത്തില്‍ ആരോ സീനിയര്‍ വിരുതന്‍ വിളിച്ചു പറഞ്ഞു..മേരിദാസ്‌...ജീവന്‍ വേണേല്‍ ഓടിക്കോ .. അത് കേള്‍ക്കേണ്ട താമസം ..നമ്മുടെ കഥാനായകന്‍ ഒറ്റ ഓട്ടം....വാച്ച്മാന്‍ ഗേറ്റില്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ .. അയാളെ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു ഓടിയ അവന്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെ ആണ് .. ജോലീം വേണ്ടൊരു കോപ്പും വേണ്ടേ ...എനിക്ക് ജീവിച്ചാല്‍ മതിയേ....... എന്തായാലും അവന്‍ ഓടിയ വഴിയില്‍ പിന്നീടു പുല്ലു പോയിട്ട് ..പൂപ്പല് പോലും കിളുത്തിട്ടില്ല...

No comments: